SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

കെ.എസ്.ആർ.ടി.സി ബസിൽ കയറാം,​ ഓണം കളറാക്കാം...

ksrt

കോട്ടയം: ഒാണമൊക്കെ വരുവല്ലേ, അടിച്ചുപൊളിച്ചൊരു ട്രിപ്പ് പോയാലോ... ഇങ്ങനെ നിങ്ങളുടെ മനസിൽ ചിന്ത വന്നാൽ നേരെ കെ.എസ്.ആർ.‌ടി.സിയിലേക്ക് വിളിച്ചോ. ഇത്തവണത്തെ ഓണം കെ.എസ്.ആർ.ടി.സി ബഡ്‌ജറ്റ് ടൂറിസം സെൽ നടത്തുന്ന ഓണം അവധിക്കാല ട്രിപ്പിലാവാം. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള ബുക്കിംഗും ആരംഭിച്ചു. ഓണക്കാലത്ത് കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്താനാണ് ജില്ലയിലെ കെ.എസ്.ആർ.ടി.സി ബഡ്‌ജറ്റ് ടൂറിസം സെൽ അവസരം ഒരുക്കിയിരിക്കുന്നത്.

ഏഴ് ഡിപ്പോകളിൽ നിന്നും
രണ്ടര വർഷം കൊണ്ട് മലയാളികളുടെ ഇടയിൽ ബഡ്‌ജറ്റ് ടൂറിസം ഇരിപ്പിടം നേടിയെടുത്തു. ജില്ലയിലെ ഏഴ് ഡിപ്പോകളിൽ നിന്നും സെപ്തംബർ മാസത്തിൽ വിവിധ സ്ഥലങ്ങളിലേക്കായാണ് ട്രിപ്പ്. കായലും, വെള്ളച്ചാട്ടങ്ങളും, തേയില തോട്ടങ്ങളും, മൊട്ടക്കുന്നുകളും നിറഞ്ഞ പ്രകൃതി രമണീയമായ സ്ഥലങ്ങളെ കോർത്തിണക്കിയാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഡെസ്റ്റിനേഷൻുകൾ
സീ അഷ്ടമുടി, ചതുരംഗപ്പാറ, മാമലക്കണ്ടം മൂന്നാർ, മലക്കപ്പാറ, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും ആറന്മുള വള്ള സദ്യയും, രാമക്കൽമേട്, കപ്പൽ യാത്ര, മറയൂർ കാന്തല്ലൂർ ട്രിപ്പുകൾ എന്നിവയാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്
പൂർവവിദ്യാർത്ഥി സംഘം, കുടുംബശ്രീകൾ, ക്ലബുകൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവർക്ക് 50 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാൻ ഉള്ള അവസരവും ഉണ്ടെന്ന് ജില്ലാ കോഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം അറിയിച്ചു. ഫോൺ: 9447223212, 9400600530, 8078248210.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL