SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

മെഡിക്കൽ കോളേജിൽ ദുരിതം ... സ്കാനിംഗ് യന്ത്രം പണിമുടക്കി, പണി കിട്ടിയത് രോഗികൾക്ക്

sca

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ സ്കാനിംഗ് യന്ത്രം തകരാറിലായിട്ട് മൂന്നാഴ്ച കഴിഞ്ഞതോടെ സ്വകാര്യ ലാബുകൾക്ക് ചാകര. ഏറ്റവും ചെലവേറിയ എം.ആർ.ഐ സ്കാനിംഗിന് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നത് സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയാണ്. ദിവസവും 300 വരെ സ്കാനിംഗാണ് ഇവിടെ വിഭാഗത്തിൽ നടക്കുന്നത്. ഓവർലോഡായതോടെ മെഷീന് പണികിട്ടി. അരക്കോടിയോളം മുടക്കണം മെഷീൻ സജ്ജമാക്കാൻ. കൊവിഡ് കാലത്താണ് ആറരക്കോടി രൂപ മുടക്കി അമേരിക്കൻ കമ്പനിയായ ജി.ഇയുടെ യന്ത്രം സ്ഥാപിച്ചത്. യന്ത്രം കേടായതോടെ മാസങ്ങളായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഒ.പി രോഗികൾ നിരാശരായി മടങ്ങുകയാണ്.

അടിയന്തര സാഹചര്യങ്ങളിൽ ക്യാൻസർ വാർഡിലെ സ്കാനിംഗ് മെഷീനാണ് ആശ്രയം. എന്നാൽ ഇവിടെ പരമാവധി 20 എണ്ണമേ ചെയ്യാനാകൂ. സ്‌കാനിംഗ് നടക്കാത്തതിനാൽ രോഗനിർണയം നടത്താനാവാതെ ഡോക്ടർമാരും ബുദ്ധിമുട്ടുകയാണ്.

24 മണിക്കൂറും പ്രവർത്തനം

2020 മുതൽ മുഴുവൻ സമയവും സ്‌കാനിംഗ് മെഷീൻ പ്രവർത്തിക്കുന്നതാണ് തകരാറിന് കാരണം. കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട ജില്ലക്കാരാണ് മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത്. മുൻപ് എ.സി തകരാറായതിനെത്തുടർന്ന് യന്ത്രം പ്രവർത്തിച്ചിരുന്നില്ല. വീണ്ടും പുന:രാരംഭിച്ച് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് വീണ്ടും തകരാർ.

അവസരം മുതലാക്കി സ്വകാര്യ ലാബുകൾ

ആയിരം രൂപ മുതലാണ് സ്വകാര്യ ലാബുകളിലെ ഫീസ്. മെഡിക്കൽ കോളേജിനേക്കാൾ ഇരട്ടിയാണിത്. അവസരം മുതലെടുക്കാൻ ചില ലാബുകൾ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികിളെ ക്യാൻവാസ് ചെയ്യാൻ ആളുകളെ നിയോഗിച്ച സ്കാനിംഗ് സെന്ററുകളുമുണ്ട്.

'' മെഷീൻ സജ്ജമാകാൻ രണ്ട് മാസമെങ്കിലുമെടുക്കും. പുതിത് ഒരെണ്ണം കൂടി ഉടൻ സ്ഥാപിക്കും. ഇതോടെ പ്രശ്നത്തിന് പരിഹാരമാകും.

'' ഡോ.രതീഷ് കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL