
കോട്ടയം : ആറിന് നടത്താനിരുന്ന താഴത്തങ്ങാടി മത്സര വള്ളംകളി മാറ്റിവച്ചു. നെഹ്റു ട്രോഫി വള്ളംകളിയെ തുടർന്ന് ചാമ്പ്യൻസ് ബോട്ട് ലീഗും ( സി.ബി.എൽ ) ഈ വർഷം തന്നെ സംഘടിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് താഴത്തങ്ങാടി വള്ളംകളി മാറ്റിവയ്ക്കാൻ സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ് തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി സി.ബി.എല്ലുമായി ചേർന്നാണ് താഴത്തങ്ങാടി വള്ളംകളി സംഘടിപ്പിച്ചുവരുന്നത്. പുതിയ തീയതി സി.ബി.എൽ കമ്മിറ്റിയുടെ അറിയിപ്പിനെ തുടർന്ന് തീരുമാനിക്കുമെന്ന് കോട്ടയം വെസ്റ്റ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |