
പൊൻകുന്നം: കുടിവെള്ളം പോലുമില്ലാതെ പരാധീനതകൾക്ക് നടുവിലാണ് പൊൻകുന്നം പൊലീസ് സ്റ്റേഷൻ. പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള 40 പേരെക്കൂടാതെ എഴ് ഹോംഗാർഡ്സും ഇവിടെയുണ്ട്. എ.എസ്.ഐ അടക്കം വനിതാ ഉദ്യോഗസ്ഥർ രണ്ട് പേരാണുള്ളത്. ശേഷിക്കുന്ന വനിത പൊലീസിന്റെ ഒഴിവുകൾ നികത്തിയിട്ടില്ല.
മൂന്നുകിലോമീറ്റർ അകലെയുള്ള കിണറ്റിൽനിന്നുമാണ് ഇവിടെ കുടിവെള്ളമെത്തിക്കുന്നത്.ജാറിൽ ശേഖരിച്ച് പൊലീസ് ജീപ്പിലാണ് വെള്ളം കൊണ്ടുവരുന്നത്.
തൊട്ടടുത്തുള്ള പൊലീസ് ക്വാർട്ടേഴ്സിലെ ജലസംഭരണിയിൽനിന്നും നേരിട്ട് സ്റ്റഷനിലേക്ക് വെള്ളമെത്തിക്കാൻ കഴിഞ്ഞാൽ ജലക്ഷാമത്തിന് പരിഹാരമാകും.ടോയ്ലറ്റുകളുടെ എണ്ണവും പരിമിതമാണ്.
പരാതിക്കാരടക്കം പുറത്തുനിന്നു വരുന്നവർക്കും ഉപയോഗിക്കാവുന്ന രീതിയിൽ കൂടുതൽ ടോയ്ലറ്റുകൾ നിർമ്മിക്കുകയുംനിലവിലുള്ളവ നവീകരിക്കുകയും വേണം.പൊലീസുകാർക്ക് വിശ്രമിക്കുവാൻ റസ്റ്റ് റൂമും ഇല്ല.ഇരുചക്രവാഹനം ഒന്നുപോലുമില്ല.ഈ കുറവ് പലപ്പോഴും കേസ് അന്വേഷണത്തെയും ബാധിക്കാറുണ്ട്.
40 പേരുണ്ടെങ്കിലും ഫലത്തിലില്ല!
ഒരു എസ്.എച്ച്.ഒയും രണ്ട് എസ്.ഐ മാരുമാണ് പൊൻകുന്നം സ്റ്റേഷനിലുള്ളത്.ക്രൈംകേസുകൾ മാസം അറുപതോളം വരും അത്രത്തോളംതന്നെ മറ്റ് കേസുകളും.രേഖയിൽ 40 പേരുണ്ടെങ്കിലും ഫലത്തിൽ ഇത്രയും പേരുടെ സേവനം സ്റ്റേഷനിൽ ലഭിക്കാറില്ല.എസ്.പി.ഓഫീസ്,ഡി.വൈ.എസ്.പി.ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് പൊലീസുകാരെ അറ്റാച്ച് ചെയ്യേണ്ടിവരുന്നതാണ് കാരണം.അങ്ങനെ പോകുന്നവരുടെ കുറവ് നികത്തുന്നത് നിലവിൽ ഡ്യൂട്ടിയിലുള്ളവരാണ്.സമയപരിധി ഇല്ലാതെ ജോലി ചെയ്യേണ്ടിവരുന്നു എന്നുമാത്രമല്ല അവധി ലഭിക്കാറില്ലെന്നും ഇവർക്ക് പരാതിയുണ്ട്.
പഴി പൊലീസിന്
ശബരിമല തീർത്ഥാടനകാലം പൊലീസുകാരുടെ ദുരിതകാലമാണ്.ട്രാഫിക്കിൽ മാത്രമല്ല എവിടെ എന്ത് പ്രശ്നമുണ്ടായാലും അവിടെയെല്ലാം ഓടിയെത്തണം.ട്രാഫിക്കിൽ എൻ.സി.സി,സ്റ്റുഡൻസ് പൊലീസ്,വിമുക്തഭടന്മാർ എന്നിവരെയൊക്കെ താല്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കാറുണ്ട്.എന്നാലും എവിടെ എന്തു കുഴപ്പമുണ്ടായാലും പഴി കേൾക്കേണ്ടിവരുന്നത് പൊലീസിനാണ്.ഒന്നു വിശ്രമിക്കാൻപോലും നേരമില്ലാതെ ഓടിത്തളരുന്ന പൊലീസിന് കുടുംബവും കുട്ടികളുമൊക്കെ ഉണ്ടെന്ന കാര്യംപോലും അധികാരികൾ മറക്കുന്നുവെന്ന ആക്ഷേപമുണ്ട്. പക്ഷേ ആരോട് പറയാൻ,ആര് കേൾക്കാൻ.
ലേഖകന്റെ ഫോൺ നമ്പർ:
892 111 0183
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |