
കോട്ടയം : പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ തുടങ്ങണമെന്ന് കെ.എസ്.എസ്.പി.എ കുറവിലങ്ങാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.എൻ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.കെ ശ്രീരാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജോ അറയ്ക്കൽ, പി.കെ സതീഷ് കുമാർ, കാളികാവ് ശശികുമാർ, ഫിലോമിന ജോസഫ്, സിറിയക്ക് ഐസക്ക്, ടി.പി ഗംഗാദേവി, എം.യു സൈമൺ, എം.കെ സനൽകുമാർ, മേരി സെബാസ്റ്റ്യൻ, സിൽബി പ്രകാശ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിസിലി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |