
വൈക്കം : തലയാഴം പഞ്ചായത്ത് 12, 13 വാർഡുകളിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ വേമ്പനാട്ട് കായലിൽ പോളപ്പായൽ അടിഞ്ഞുകൂടിയതോടെ ദുരിതത്തിൽ. ഇതിന് പരിഹാരം ആവശ്യപ്പെട്ട് തലയാഴം പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധസമരം നടത്തി. വള്ളമിറക്കാനോ, വലനീട്ടാനോ പറ്റാത്ത സാഹചര്യമാണ്. 200 ഓളം കുടുംബങ്ങളാണ് തൊഴിൽ ചെയ്യാൻ മാർഗ്ഗമില്ലാതെ ബുദ്ധിമുട്ടിലായത്. പഞ്ചായത്തിന്റെ ചുമതലയിൽ ജെ.സി.ബി ഉപയോഗിച്ച് പോളകളും മാലിന്യങ്ങളും നീക്കം ചെയ്യണമെന്നാവശ്യം. ആർ.ശൂലപാണി സമരം ഉദ്ഘാടനം ചെയ്തു. എ.പി ജനാർദ്ദനൻ, എ.എൻ സുധാകരൻ, ഇ.എസ് വിശാലാക്ഷൻ, വി.കെ മോഹനൻ, പി.കെ അശോകൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |