
വൈക്കം : തലയാഴം ഗ്രാമപഞ്ചായത്തിലെ 18 അങ്കണവാടികളിലെ ഭിന്നശേഷി കുട്ടികളുടെ 'വർണ്ണച്ചിറക് 2024' എന്ന പേരിൽ കലാമേള നടത്തി. ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ നടന്ന കലാമേള സിനിമ നടൻ ബാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെൽസി സോണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ കൊച്ചുറാണി ബേബി, ബി. എൽ സെബാസ്റ്റ്യൻ, റ്റി. മധു, റോസി ബാബു, എം. എസ് ധന്യ, ഷീജ ബൈജു, എസ്. ദേവരാജൻ, പ്രീജു കെ. ശശി, സിനി സലി, കെ. വി ഉദയപ്പൻ, ഭൈമി വിജയൻ, ഷീജ ഹരിദാസ്, കെ. ബിനിമോൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |