
വൈക്കം : നേരേകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം വിജിലൻസ് ഡി വൈ.എസ്.പി എൻ.ആർ ജയരാജ് നിർവഹിച്ചു. തന്ത്രി മനയത്താറ്റ് മനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരി, യജ്ഞാചാര്യൻ തിരുവിഴാപഞ്ജമൻ, മേൽശാന്തി പന്നിയോട്ടില്ലത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമ്മികരായി. സപ്താഹകമ്മിറ്റി ഭാരവാഹികളായ രക്ഷാധികാരി അഡ്വ. പി. എസ് നന്ദനൻ, ചെയർമാൻ എ. ദാമോദരൻ, കൺവീനർ പി. കെ വത്സലൻ, വൈസ്ചെയർമാൻ എം. അശോകൻ, ഗിരിജ രമേശൻ, പ്രജിത വിനോദ്, സി. ഡി തങ്കച്ചൻ, എ. വിജയൻ, വാർഡ് മെമ്പർ രാധാമണി, ഗിരിജ പുഷ്ക്കരൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |