SignIn
Kerala Kaumudi Online
Thursday, 22 October 2026 2.06 PM IST

പള്ളം പദയാത്ര സമിതി ശിവഗിരി തീർത്ഥാടനം ഇന്ന്

sivagiry

കോട്ടയം : പള്ളം പദയാത്രാ സമിതിയുടെ ശിവഗിരി തീർത്ഥാടനം ഇന്ന് രാവിലെ 10 ന് നാഗമ്പടം ക്ഷേത്ര ശ്രീ മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ധനസഹായ വിതരണം കൺവീനർ സുരേഷ് പരമേശ്വരൻ നിർവഹിക്കും. ജോ.കൺവീനർ വി.ശശികുമാർ അനുഗ്രഹ പ്രഭാഷണം നടത്തും. വൈസ് ചെയർമാൻ സിനിൽ മുണ്ടപ്പള്ളി,​ ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്,​ തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ,​ പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്,​ അടൂർ യൂണിയൻ കൺവീനർ അഡ്വ.മോഹനൻ മണ്ണടി,​ കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ,​ ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ,​ വനിതാ സംഘം കോട്ടയം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ,​ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം,​ പദയാത്രാ സമിതി സെക്രട്ടറി രാജേന്ദ്രബാബു എന്നിവർ സംസാരിക്കും. ക്യാപ്ടൻ കെ.കെ.വിജയകുമാർ സ്വാഗതവും, ചെയർമാൻ കെ.ടി.സതീശൻ നന്ദിയും പറയും. സുരേഷ് പരമേശ്വരനിൽ നിന്ന് കെ.കെ.വിജയകുമാർ പതാക ഏറ്റവാങ്ങും. ജനുവരി ഒന്നിന് പദയാത്ര ശിവഗിരിയിൽ എത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL