
കോട്ടയം: രാമപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അന്തിമപട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജിയോ ടി. മനോജ് വിശദികരിച്ചു. അന്തിമ പട്ടിക 28 ന് പ്രസിദ്ധീകരിക്കും. പ്രസിഡന്റായിരുന്ന ഏഴാം വാർഡ് അംഗം ഷൈനി സന്തോഷിനെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. യോഗത്തിൽ ജി. അനീസ്, എൻ. പ്രിയദർശിനി, ജൂലിയറ്റ് ജോസഫ്, വിജി ഗോപി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |