SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 PM IST

കാലിത്തീ​റ്റ സബ്സിഡി വിതരണം

preetha-rajesh
നഗരസഭയുടെ കാലിത്തീ​റ്റ സബ്സിഡി വിതരണ ഉദ്ഘാടനം ചെയർ പേഴ്സൺ പ്രീത രാജേഷ് നിർവഹിക്കുന്നു.

വൈക്കം: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി 2024-25 വർഷത്തെ ക്ഷീരകർഷകർക്ക് കാലിത്തീ​റ്റ സബ്സിഡി വിതരണ ഉദ്ഘാടനം ചെയർ പേഴ്സൺ പ്രീത രാജേഷ് നിർവഹിച്ചു. പാലിൻ ഇൻസെന്റീവ്, കറവപ്പശുക്കൾക്ക് കാലിത്തീ​റ്റ വിതരണം എന്നീ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കാലിത്തീ​റ്റ സബ്സിഡിയായി 4 ലക്ഷം രൂപയും പാലിന് ഇൻസെന്റീവ് പദ്ധതിയ്ക്കായി 8 ലക്ഷം രൂപയും നഗരസഭ പരിധിയിൽ താമസിക്കുന്ന ക്ഷീര കർഷകർക്കായി വകയിരുത്തിയിട്ടുണ്ട്. വൈക്കം ടൗൺ ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.വികസന കാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺ സിന്ധു സജീവൻ, വാർഡ് മെമ്പർമാരായ എം.കെ. മഹേഷ്, ബിജിമോൾ എന്നിവർ സംസാരിച്ചു വൈക്കം ബ്ലോക്ക് ക്ഷീരവികസന ഓഫീസർ സുനിത പദ്ധതി വിശദീകരണം നടത്തി. സംഘം കമ്മി​റ്റി അംഗം ജോസഫ്, സെക്രട്ടറി വിജി, വൈക്കം ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ പ്രതീഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VAIKOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL