
വൈക്കം : സി പാസ് വൈക്കം ബി.എഡ് കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ' 'തളിർ 2025' കടുത്തുരുത്തി എസ്.വി.ഡി പ്രാർത്ഥനാ നികേതനിൽ ആരംഭിച്ചു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം എൻ.വി ടോമി നിരപ്പേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ ഡോ. എ.മഞ്ജു അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോ-ഓർഡിനേറ്റർ പി.എം വിനീത, വോളണ്ടിയർ സെക്രട്ടറി എബിൻ ജോസ്, എസ്.വി.ഡി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. ജോസ് ആറ്റുപുറത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് വി.വി വിപിൻ, അസിസ്റ്റന്റ് പ്രൊഫസർ രേഷ്മ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
