SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

കുഷ്ഠരോഗ നിർണയ ഭവനസന്ദർശന യജ്ഞം 'അശ്വമേധം' 30 മുതൽ

കോട്ടയം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശന യജ്ഞം 'അശ്വമേധം' ആറാം ഘട്ടം 30 മുതൽ ഫെബ്രുവരി 12 വരെ നടത്തും. രോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതു മൂലം ചികിത്സ ലഭിക്കാതെ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നൽകുകയാണ് ലക്ഷ്യം. 'പാടുകൾ നോക്കാം, ആരോഗ്യം കാക്കാം' എന്നതാണ് ഈ വർഷത്തെ സന്ദേശം. ആശാപ്രവർത്തകർ, പരിശീലനം ലഭിച്ച വോളണ്ടിയർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചരലക്ഷത്തിലധികം വരുന്ന വീടുകൾ സന്ദർശിച്ചു പരിശോധന നടത്തും. രണ്ടുപേരടങ്ങുന്ന സംഘം 14 ദിവസം കൊണ്ട് 400 വീട് സന്ദർശിക്കും. ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്‌സുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ആയിരിക്കും പരിപാടി നടപ്പിലാക്കുക. സാമൂഹികാരോഗ്യ കേന്ദ്രം ഡോക്ടർമാർ നേതൃത്വം നൽകും. കുഷ്ഠരോഗത്തിന് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ ചികിത്സ ലഭ്യമാണെന്ന് ജില്ലാ ലെപ്രസി ഓഫീസർ ഡോ. പി. എൻ. വിദ്യാധരൻ അറിയിച്ചു. ജില്ലയിൽ ഈ വർഷം 14 പേരിൽ കുഷ്ഠരോഗം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL