SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

നിരത്തുകളിൽ മരണക്കുരുക്ക്

cbiles

കോട്ടയം : യാത്രക്കാർക്ക് മരണക്കുരുക്ക് ഒരുക്കി താഴ്ന്നുകിടക്കുന്ന കേബിളുകൾ നീക്കാൻ നടപടിയില്ല. നഗരത്തിലെ വൈദ്യുതി പോസ്റ്റുകളിലടക്കം അലക്ഷ്യമായി കേബിളുകൾ ഉപേക്ഷിച്ച നിലയിലാണ്. പുറത്തേക്ക് തള്ളിയും താഴേക്ക് വീണും കിടക്കുന്ന ഇവ അപകടക്കെണിയൊരുക്കുകയാണ്. കേബിളുകൾ വലിക്കുമ്പോൾ തറനിരപ്പിൽ നിന്ന് പാലിക്കേണ്ട ഉയരം പോലും പലയിടത്തും പാലിച്ചിട്ടില്ല. ചില സ്ഥലങ്ങളിൽ കേബിൾ ബോക്‌സ് കാൽനടയാത്രികരുടെ തലയിൽ മുട്ടുന്ന അവസ്ഥയിലുമാണ്. രാത്രി സമയത്ത് വെളിച്ചമില്ലാത്ത ഭാഗങ്ങളിൽ ഇത്തരം കേബിളുകൾ വലിയ അപകടത്തിന് ഇടവരുത്തിയേക്കും. ബസ് സ്റ്റോപ്പുകളിലടക്കം യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിലാണ് കേബിളുകൾ താഴ്ന്നു കിടക്കുന്നത്. കോപ്പർ കേബിളുകൾ ഒപ്ടിക് ഫൈബറിലേക്ക് വഴിമാറിയതോടെയാണ് പഴയത് മിക്ക പോസ്റ്റുകളുടെയും ചുവട്ടിൽ ഉപേക്ഷിക്കുന്ന പ്രവണതയേറിയത്. കൂടാതെ ലോറി, ട്രക്ക്, ടൂറിസ്റ്റ് ബസ് തുടങ്ങി ഉയരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ കേബിളിൽ കുരുങ്ങുന്നത് പതിവാണ്.

ടാഗ് ചെയ്തിരിക്കുന്നവ പേരിന് മാത്രം

തൂങ്ങി നിൽക്കുന്ന കേബിളുകൾക്ക് പലതിനും ഉടമസ്ഥരില്ല. മുറിച്ചു നീക്കിയ കേബിളുകളുകളാകട്ടെ നടപ്പാതകളിലാണ് ഉപേക്ഷിച്ചിരിക്കുന്നത്. കേബിളിൽ കാൽതടഞ്ഞ് വീഴാനും സാദ്ധ്യതയേറെയാണ്. സ്വകാര്യ കേബിൾ ഏജൻസികൾ കെ.എസ്.ഇ.ബിയിൽ ഫീസടച്ച് അനുമതി വാങ്ങിയ ശേഷമാണ് വെദ്യുതിത്തൂണുകളിൽ ഉൾപ്പെടെ കേബിൾ സ്ഥാപിക്കുന്നത്. ഇതിന് കൃത്യമായ മാർഗരേഖയുമുണ്ട്. ടാഗ് ചെയ്തിരിക്കുന്നവ പേരിന് മാത്രമാണ്.

തടസം ഉയർത്തിമാറ്റാം ശ്രദ്ധയോടെ

ഉയരമുള്ള വാഹനങ്ങളിലെ ജീവനക്കാർ വാഹനത്തിൽ നിന്ന് ഇറങ്ങിയോ ഇതേ വാഹനത്തിന്റെ മുകളിൽ കയറിയോ പ്രദേശവാസികളുടെ സഹായത്തോടെ കേബിളുകൾ മരക്കൊമ്പോ പൈപ്പോ ഉപയോഗിച്ചോ ഉയർത്തിയശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇത് അപകടത്തിനും വഴിയൊരുക്കുന്നു.

''ഏറെ തിരക്കുള്ള നഗരത്തിന്റെ ഹൃദയഭാഗത്തെ തൂണുകളിൽ അപകടം ഒളിപ്പിച്ച് കേബിൾ കുരുക്കുകൾ അവശേഷിക്കുകയാണ്. രാത്രിയിൽ ഇവ കാണാൻ പോലും സാധിക്കില്ല. റോഡ് സുരക്ഷാ അതോറിട്ടി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം.
(പ്രീത സുരേഷ്, കാൽനട യാത്രക്കാരി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL