
പള്ളിക്കത്തോട് : അഖിലഭാരതീയ പൂർവസൈനിക പരിഷത്ത് പള്ളിക്കത്തോട് ബസ് സ്റ്റാൻഡിൽ നിർമ്മിച്ച യുദ്ധസ്മാരകം എൻ.സി.സി കമാൻഡിംഗ് ഓഫീസർ കേണൽ ജേക്കബ് ഫ്രീമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് ക്യാപ്ടൻ ഹരി സി.ശേഖർ മുഖ്യപ്രഭാഷണം നടത്തി. ശശിധരൻ നായർ, റെജി നെല്ലിക്കാംപറമ്പിൽ, സുജ എസ്.നായർ, ക്യാപ്ടൻ അനിൽ വർഗീസ്, മഞ്ജു ബിജു, കെ.കെ.വിപിനചന്ദ്രൻ, ലെഫ്.കേണൽ സുഷമ സുരേഷ്, പി.ഗോപീകൃഷ്ണൻ, പി.കെ.രഘു, ബി.ചന്ദ്രശേഖരൻ നായർ, കെ.വി.ക്രിസ്റ്റി, ജിമ്മി ജോർജ്, ടി.എസ്.രാജു തുടങ്ങിയവർ പ്രസംഗിച്ചു. ജോസുകുട്ടി കുറിച്ചി, അമ്മിണിയമ്മ കാനം, തങ്കമ്മ പനമറ്റം, ബാലാമണി കൈപ്പുഴ തുടങ്ങിയവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |