
കുറവിലങ്ങാട് : വർഷങ്ങളുടെ പ്രണയം സാഫല്യമാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇരുപത്തിരണ്ടുകാരൻ ജിജോയുടെ പ്രാണൻ വെടിഞ്ഞത്. ഇന്നലെ രാവിലെ പത്തിന് ഇലക്കാട് പള്ളിയിൽ വച്ചായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള സാധനങ്ങൾ വാങ്ങി കുറവിലങ്ങാട് നിന്ന് വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം.
വിവരമറിഞ്ഞ് പലരും അപകടസ്ഥലത്തേക്ക് കുതിച്ചെത്തി. വരണമാല്യം അണിഞ്ഞ് പങ്കാളിയുടെ കൈപിടിച്ച് പുതുജീവിതത്തിലേക്കെത്താനിരുന്ന വീട് മരണവീടായി. നവവരന്റെ വിയോഗവാർത്തയറിഞ്ഞ് വധു തലകറങ്ങി വീണു. പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം ഒരുനോക്കുകാണാൻ ഒരുഗ്രാമം മുഴുവൻ ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു ഇന്നലെ. പലർക്കും തേങ്ങലടക്കാനായില്ല. ഉള്ളുലഞ്ഞ ഇരുകുടുംബങ്ങളെയും സമാധാനിപ്പിക്കാൻ നാട്ടുകാർ നന്നേ പാടുപെട്ടു. ഇലക്കാട് ലത്തീൻപള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ജിജോയും, യുവതിയും ഏറെനാളായി പ്രണയത്തിലായിരുന്നു. വിവാഹവും രജിസ്റ്റർ ചെയ്തിരുന്നു. അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ലളിതമായചടങ്ങുകളോടെ വിവാഹം നടത്താനായിരുന്നു തീരുമാനം. സഹോദരങ്ങൾ: ദിയ, ജീന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |