
വൈക്കം: മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിസന്റ് വി.റ്റി പ്രതാപൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമ ബിനു പദ്ധതി അവതരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി ഷിജു, ബിന്ദു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഷ്മ പ്രവീൺ, പഞ്ചായത്ത് മെമ്പർ പോൾ തോമസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.വി ഹരിക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |