
വൈക്കം: ശ്രീമഹാദേവ കോളേജിൽ നടന്ന 'നൂപുരധ്വനി' കലോത്സവം ഡയറക്ടർ പി.ജി.എം നായർ കാരിക്കോട്
ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ ആദിത്യൻ കെ ബിനു അദ്ധ്യക്ഷത വഹിച്ചു. മാനേജർ ബി.മായ സന്ദേശം നൽകി. പ്രിൻസിപ്പൽ ഇൻ - ചാർജ് പി.കെ.നിതിയ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ആര്യ എസ് നായർ, സ്നേഹ എസ് പണിക്കർ, ശ്യാമ ജി നായർ, പി. ആർ ജ്യോതിം, രാംനാഥ് സഫ്ദർ, എം. പൗർണ്ണമി, അശ്വതി, മെൽബിൻ ഷാജി എന്നിവർ പ്രസംഗിച്ചു. എക്സൈസ് ഓഫീസർ അശോക് ബി നായർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എടുത്തു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |