
തൊടുപുഴ: ഒളമറ്റം പെരുക്കോണി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹപൂർവം ഭൂമിക്കായി പദ്ധതിയുടെ ഭാഗമായി രാമപുരം നോർത്ത് എൽ.പി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ. ജോസഫ് കളപ്പുരയ്ക്കൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഹേമരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഷൈനോ എബ്രഹാം കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് അജീഷ് പെരിങ്ങറയിൽ, എം.പി.ടി.എ. പ്രസിഡന്റ് ആഷാ നിബിൻ, ബിജു മാത്യു മൂക്കണംചേരിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |