
തലയോലപ്പറമ്പ് : മിടായിക്കുന്നം പാടത്തുകാവ് ദേവീക്ഷേത്രത്തിൽ നടന്ന പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി. പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ 9 ന് തന്ത്രി മനയത്താറ്റ് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നിപകർന്നു. ക്ഷേത്രം മേൽശാന്തി പുനം ഉണ്ണികൃഷ്ണൻ നമ്പൂതിരി, വേലിമാം കോവിൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ഗണപതി നിവേദ്യം, പൊങ്കാല സമർപ്പണം, പൊങ്കാല സദ്യ എന്നിവ നടന്നു. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് പൊങ്കാല മഹോത്സവം നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |