SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

cancer

കുമരകം : "ആരോഗ്യം ആനന്ദം, അകറ്റാം അർബുദം" സന്ദേശം ഉൾപ്പെടുത്തി കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ സുരേഷ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോ. സരിത ക്ലാസ് നയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. റോസ്മി ജോസഫ്, ഡോ. സുധാ തോമസ് എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. മാർച്ച് 8 വരെയാണ് ക്യാമ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL