
പൊൻകുന്നം : നിരന്തര അപകടമേഖലയായ പുനലൂർ - മൂവാറ്റുപുഴ പാതയിലെ പാലാ -പാൻകുന്നം റോഡിൽ വേഗപരിശോധനയുമായി നാറ്റ് പാക്. സ്പീഡ് നിയന്ത്രണ മുന്നറിയിപ്പ് ബോർഡിന് സമീപം ക്യാമറയും ഡിജിറ്റൽ ബോർഡും സ്ഥാപിച്ചായിരുന്നു പരിശോധന. വേഗതാനിയന്ത്രണത്തിൽ ഡ്രൈവർമാരുടെ മനോഭാവം വിലയിരുത്തുന്നതിനാണ് സർവേ. ഡിജിറ്റൽ ബോർഡിൽ തങ്ങളുടെ സ്പീഡ് തെളിയുമ്പോൾ നിയമം പാലിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുമെന്നാണ് നാറ്റ്പാകിന്റെ വിലയിരുത്തൽ. ഹൈവേയുടെ ഭാഗമായി നവീകരിച്ചതോടെ അമിതവേഗത്തിലാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. വളവുകളും ഇറക്കങ്ങളും ഏറെയുള്ള റോഡിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. നാറ്റ്പാകിന്റെ പഠനം അപകടങ്ങൾക്ക് കടിഞ്ഞാണിടുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |