
മുണ്ടക്കയം : ഭൂമിയുടെ അവകാശവാദവുമായി ദേവസ്വം ബോർഡും, പൊലീസും കൊമ്പുകോർത്തതോടെ മുണ്ടക്കയം സ്റ്റേഷൻ നിർമ്മാണം പ്രതിസന്ധിയിൽ. ഗവർണറുടെ പേരിൽ തീറാധാരം നടത്തി ആഭ്യന്തര വകുപ്പ് കൈവശംവച്ച് ഉപയോഗിക്കുന്ന ഭൂമിയാണിത്. നിലവിൽ മുണ്ടക്കയം പൊലീസ് ക്വാർട്ടേഴ്‌സ്, സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. ഉദ്ഘാടനവും മാർച്ച് 1 ന് നിശ്ചയിച്ചതാണ്. മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടകൻ. ഇതിന്റെ ഭാഗമായി സ്ഥലവും പൊലീസ് കാടുവെട്ടി തെളിച്ചു.
മുണ്ടക്കയം വില്ലേജിന്റെ പരിധിയിൽ 447/448 സർവേ നമ്പരിലുള്ള 11ഏക്കർ ഭൂമിക്ക് 2014 മുതൽ ദേവസ്വം ബോർഡ് അവകാശം ഉന്നയിച്ചിരുന്നു. തുടർന്ന് അന്നത്തെ ഭൂസംരക്ഷണ തഹസിൽദാർ ഇവിടെ നിർമ്മാണജോലികളും, പുതിയ ആധാരങ്ങളും നടത്തരുതെന്നും, ഭൂനികുതി സ്വീകരിക്കരുതെന്നും ഉൾപ്പെടുത്തി പുറപ്പെടുവിപ്പിച്ച ഉത്തരവാണ് പൊല്ലാപ്പായത്. സ്റ്റേഷൻ കൂടാതെ പഞ്ചായത്ത്, ബസ് സ്റ്റാൻഡ് , കൃഷിഭവൻ, ഐ.സി.ഡി.എസ്, മൃഗാശുപത്രി, ഷോപ്പിംഗ് കോംപ്ലക്‌സുകൾ ഉൾപ്പെടെ നിരവധി വീടുകളും ഉൾപ്പെടുന്നത് ഈ സർവേ നമ്പരിലാണ്. ഉത്തരവ് മൂലം വീട് നിർമ്മാണം അടക്കം നിരവധി പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്.
വികസന പദ്ധതികൾക്ക് പാര
ഉത്തരവിന്റെ പേരും പറഞ്ഞ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണവും പാതിവഴിയിൽ നിലച്ചു. സ്റ്റാൻഡ് നവീകരണം നടത്തി പുതിയ പദ്ധതിക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ടങ്കിലും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ പിന്നിൽ ചിലർ മന:പ്പൂർവമായി വിവരാവകാശ പ്രശ്‌നം ചൂണ്ടിക്കാട്ടി കോടതി കയറിയിങ്ങുന്നതിനാൽ കൃത്യമായ ഒരു തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല. എന്നാൽ യാഥാർത്ഥ അവകാശികൾക്ക് അനുകൂലമായി കരമടയ്ക്കാനും നിർമ്മാണം നടത്താനും അവസരം നൽകണമെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു.
2.20 ഏക്കർ ഭൂമി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |