
ചങ്ങനാശേരി: വിവിധ കേസുകളിൽ പി.വി അൻവറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇന്നലെ വൈകിട്ട് ചങ്ങനാശേരി ഡിവൈ.എസ്.പി ഓഫീസിൽ ഹാജരാകുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണം ചോർത്തിയതിന് നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കലിന്റെയും ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെയും പരാതികളിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്നലെ രാവിലെ സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാനേയും പാലാ രൂപാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെയും അൻവർ സന്ദർശിച്ച് പിന്തുണ തേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |