SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

കോട്ടയത്ത് 14 മുതൽ സിനിമാ വസന്തം

കോട്ടയം : കോട്ടയം ഫിലിം സൊസൈറ്റി കേരളചലച്ചിത്ര അക്കാ‌ഡമിയുടെ സഹകരണത്തോടെ നടത്തുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേള 14 മുതൽ 18 വരെ അനശ്വര തിയേറ്ററിൽ നടക്കും. മന്ത്രിമാരായ വി.എൻ. വാസവനും, സജി ചെറിയാനും മുഖ്യരക്ഷാധികാരികളായി സ്വാഗതസംഘം രൂപീകരിച്ചു. അഞ്ചിന് ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കും. അന്നുമുതൽ അനശ്വര തിയേറ്റർ വഴിയും ഓൺലൈനായും ഡെലിഗേറ്റ് ഫോമുകൾ വിതരണം ചെയ്യും. മുതിർന്നവർക്ക് 500 രൂപയും വിദ്യാർഥികൾക്ക് 300 രൂപയും ആണ് ഡെലിഗേറ്റ് പാസ് നിരക്ക്.
25 സിനിമകൾ പ്രദർശിപ്പിക്കും. സ്വാഗതസംഘരൂപീകരണ യോഗം നിർമ്മാതാവ് ജോയ് തോമസ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ ജയരാജ് അദ്ധ്യക്ഷത വഹിച്ചു. സംവിധായകരായ പ്രദീപ് നായർ, ജോഷി മാത്യു, നടൻ ഹരിലാൽ, നഗരസഭാംഗം ടി. എൻ. മനോജ്,തേക്കിൻകാട് ജോസഫ്, വി. ജയകുമാർ, പ്രൊഫ ജോജി ജോൺ പണിക്കർ എന്നിവർ സംസാരിച്ചു. മറ്റ് ഭാരവാഹികളായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് , ചെയർമാൻ പ്രേംകുമാർ (സഹ രക്ഷാധികാരികൾ), അക്കാഡമി സെക്രട്ടറി സി. അജോയ് (എക്സിക്യുട്ടീവ് ഡയറക്ടർ), ജയരാജ് ( ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ),പ്രദീപ് നായർ (ജനറൽ കൺവീനർ), സജി കോട്ടയം (കോ-ഓർഡിനേറ്റർ), വിനോദ് ഇല്ലംപള്ളി , നിഖിൽ എസ്. പ്രവീൺ (കൺവീനർമാർ), രാഹുൽ രാജ്, ഡി. ജയദേവ്, അനീഷ്‌കുമാർ ( ജോ.കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL