SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

ചൂടിൽ കരഞ്ഞ് കൈത കർഷകർ

l

കോട്ടയം: നേരത്തേ എത്തിയ കഠിനമായ വേനൽ ജില്ലയിലെ പൈനാപ്പിൾ ഉത്പാദനം പാതിയായി കുറച്ചു. റംസാൻ നോമ്പുൾപ്പടെ വിപണിയിലെ അനുകൂല സാഹചര്യം കണക്കാക്കി പൈനാപ്പിൾക്കൃഷി തുടങ്ങിയ പല കർഷകരുടെയും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ച ഇല്ലാത്ത അവസ്ഥയിലാണ്. പഴയ പൈനാപ്പിൾത്തോട്ടങ്ങളിലെ ഉത്പാദനത്തെയാണു വേനൽ ചൂട് കാര്യമായി ബാധിച്ചത്.

മഴ പെയ്ത പ്രദേശങ്ങളിൽ വേനൽ ചൂട് അത്ര കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ചൂട് തുടരുകയാണെങ്കിൽ ഇവിടെയും ഉൽപാദനത്തിൽ കുറവ് ഉണ്ടാകും. പൈനാപ്പിൾക്കൃഷിയുടെ ഉണക്കിനെ നേരിടാൻ നെറ്റും ഓലയും മറ്റും ഉപയോഗിച്ചാണു തണലൊരുക്കുന്നത്. ഓല ഉപയോഗിച്ച് പൊത ഇടുമ്പോൾ ഒരു ചെടിക്ക് രണ്ടര രൂപ നിരക്കിൽ ചെലവു വരുന്നുണ്ടെന്നു കർഷകർ പറയുന്നു.

നെറ്റ് ഉപയോഗിക്കുമ്പോൾ ഇത് ഇരട്ടിയാകും. കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ പല കർഷകരും ഇപ്പോൾ നെറ്റ് ആണ് ഉപയോഗിക്കുന്നത്.

സ്‌പെഷ്യൽ ഗ്രേഡിന് 45രൂപ

മാർക്കറ്റിൽ പച്ച സ്‌പെഷ്യൽ ഗ്രേഡിന് 45 രൂപയാണ് വില. പഴുത്തതിന് 43 രൂപയും വില ലഭിക്കുന്നുണ്ട്. എന്നാൽ കർഷകന് 25 മുതൽ 30 രൂപ വരെയാണ് ലഭിക്കുന്നത്.

കരിഞ്ഞു വിള

ചൂടിൽ വ്യാപകമായി വിളകരിഞ്ഞു. പിടിച്ചുനിന്ന വിളകൾ കനത്തമഴയിൽ വെള്ളംകൂടി ഗുണനിലവാരം ഇല്ലാതായി. ഇതോടെ വിൽക്കാനോ കയറ്റി അയയ്ക്കാനോ കഴിയാത്ത സ്ഥിതി. വരുമാനം പ്രതീക്ഷിച്ച് മറ്റ് കൃഷികളിൽ നിന്നും മാറി കൈതച്ചക്ക കൃഷിയിലേക്ക് തിരിഞ്ഞവരും കണ്ണീരിലായി.

കർഷകർക്ക് നഷ്ടം

അദ്ധ്വാനവും പണവും

കൂലി, പാട്ടത്തുക, വളം

ഗുണനിവാരം കുറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PINEAPPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL