
പാലാ: ജില്ലയിലെ ഗാർഹിക പാചകവാതക വിതരണ രംഗത്ത് ഉപഭോക്താക്കൾക്കുള്ള പരാതികൾക്ക് പരിഹാരം കാണുന്നതിനായി 13ന് രാവിലെ 11ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്ര് തൂലിക കോൺഫറൻസ് ഹാളിൽ എൽ.പി.ജി അദാലത്ത് നടത്തും. അദാലത്തിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഓയിൽ കമ്പനി അധികൃതർ, ഗ്യാസ് ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. മീനച്ചിൽ താലൂക്കിലെ എൽ.പി.ജി.യുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കുന്നതിനായി 12ന് വൈകുന്നേരം 5 വരെ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസർ സജിനി ബി. അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |