SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിച്ചു

helpdesk
പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള അഭയം ചാരിറ്റബിൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ഹെൽപ്പ് ഡെസ്‌ക്.

പൊൻകുന്നം :പുതിയകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് നടന്ന കുംഭകുട ഘോഷയാത്രയോടനുബന്ധിച്ച് അഭയം ചാരിറ്റബിൾ സൊസൈറ്റി പൊൻകുന്നം മേഖലയുടെ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിച്ചു. കുടിവെള്ളവിതരണം ,സൗജന്യ ആരോഗ്യ പരിശോധന, ആംബുലൻസ് സൗകര്യം, പ്രാഥമിക ചികിത്സ തുടങ്ങിയ സേവനങ്ങളാണ് ഹെൽപ് ഡെസ്‌കിലൂടെ നൽകിയത്. സി.പി.എം വാഴൂർ ഏരിയ കമ്മിറ്റിയംഗം ഐ.എസ്.രാമചന്ദ്രൻ ഹെൽപ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് സെക്രട്ടറി ബി.ഗൗതം അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.കെ.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. അഭയം ഗവേണിംഗ് ബോഡി അംഗം റെഡ്ഡിയാർ,ബി.രവിന്ദ്രൻ നായർ ,എം ജി വിനോദ്, സതി സുരേന്ദ്രൻ, മുകേഷ് മുരളി,അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, ഷാക്കി സജീവ്, പി.എസ്.ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, HEALP DESK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL