
പുതുപ്പള്ളി : പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വാഷിംഗ് മെഷീൻ സംഭാവനയായി നൽകി പുതുപ്പള്ളി റോട്ടറി ക്ലബ്. ആരോഗ്യ ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് റോട്ടറി ക്ലബ് വാഷിംഗ് മെഷീൻ നൽകിയത്. യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ.ലിസ്, പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, പഞ്ചായത്തംഗങ്ങളായ സി.എസ് സുദൻ, വത്സമ്മ മാണി, റോട്ടറി പ്രസിഡന്റ് കുര്യൻ പുന്നൂസ്, വൈസ് പ്രസിഡന്റ് ജിനു കെ.പോൾ, അംഗങ്ങളായ പി.എസ് ദീപു, സജി വി.ഇട്ടി, തോമസ് വർഗീസ്, സിബി ജോസഫ്, രാജഗോപാൽ, ജിന ജേക്കബ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |