SignIn
Kerala Kaumudi Online
Thursday, 22 October 2026 2.04 PM IST

ജില്ലയിൽ അപകട മരണങ്ങളേറുന്നു.... മിന്നൽവേഗം,​നിരത്തിൽ കാലന്റെ തേരോട്ടം

acdnt

കോട്ടയം : നിരത്തുകളിലെ ചോരപ്പാടുകൾ മായുന്നില്ല. രണ്ടുമാസം 42 പേരുടെ ജീവനാണ് ജില്ലയിലെ വിവിധ റോഡുകളിൽ പൊലിഞ്ഞത്. ലഹരി ഉപയോഗിച്ചുള്ള അപകടങ്ങളും ഈ പട്ടികയിലുണ്ട്. 2023 മുതൽ ഇതുവരെ 6836 അപകടങ്ങളിൽ 582 പേർ മരിച്ചു. ഇരുചക്ര വാഹനങ്ങളും കാറുകളുമെല്ലാം അപകടമുണ്ടാക്കുന്നവയിൽ മുൻപന്തിയിലാണ്. പത്ത് ശതമാനത്തിലേറെ അപകടങ്ങൾ ലഹരി ഉപയോഗിച്ചുള്ളവയാണെന്നും പൊലീസ് കണ്ടെത്തി. അപകടങ്ങളിൽപ്പെടുന്നവരിൽ ഭൂരിഭാഗവും ബൈക്ക് യാത്രക്കാരാണ്. ഏറെയും യുവാക്കൾ. അശ്രദ്ധമായ ഡ്രൈവിംഗിനൊപ്പം മൊബൈൽ ഉപയോഗവും പ്രശ്നമാകുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതും ഹെൽമറ്റില്ലാതെ യാത്രചെയ്യുന്നതുമാണ് മരണങ്ങൾ കൂടാൻ കാരണം. രാത്രികാലങ്ങളിൽ കാര്യമായ പരിശോധനകൾ ഇല്ലാത്തതും അപകടങ്ങൾ പെരുകാൻ ഇടയാക്കി. പകൽസമയങ്ങളിൽ പോലും വില കൂടിയ ബൈക്കുകളിൽ കുതിച്ച് പായുന്ന ന്യൂജെൻ സംഘത്തെ ഭീതിയോടെയാണ് യാത്രക്കാർ നോക്കുന്നത്. അപകടത്തിൽപ്പെട്ട കാൽനടയാത്രക്കാരുടെ എണ്ണവും കൂടുകയാണ്.

ചോരത്തിളപ്പിൽ സ്വകാര്യബസ് ഡ്രൈവർമാർ

സ്വകാര്യബസുകളിലെ ഡ്രൈവിംഗ് സീറ്റിൽ ചോരത്തിളപ്പ് തീർക്കുന്ന ഡ്രൈവർമാരും നിരത്തുകളെ ഭീതിയിലാക്കുകയാണ്. 80 ശതമാനം ബസുകളിലും ഡ്രൈവർമാർ യുവാക്കളാണ്. മത്സരയോട്ടത്തിനിടെയുണ്ടായ അപകടങ്ങൾക്കും കുറവില്ല. കോട്ടയം - എറണാകുളം റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ മരണപ്പാച്ചിലിലാണ്. അടുത്തിടെ ബസ് വളവ് വീശിയെടുക്കുന്നതിനിടെ മുന്നോട്ടുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ബസുകളുടെ സമയക്രമം. ഇതാണ് അമിതവേഗതയ്ക്കിടയാക്കുന്നത്. അപകടങ്ങൾക്കെതിരെ പൊലീസ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അപകടകാരണങ്ങൾ

 ലഹരി ഉപയോഗം, അലക്ഷ്യമായ ഡ്രൈവിംഗ്

രാത്രികാലത്ത് ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതം

വഴിവിളക്കുകൾ കത്താത്തത് കാൽനടയാത്രയ്ക്ക് ദുഷ്കരം

 നിലവാരം ഇല്ലാത്ത ടാറിംഗും, റോഡിലെ കുളികളും

'' പരിശോധനയ്ക്കൊപ്പം ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ്. ഈ വർഷം അപകട നിരക്ക് കൂടുകയാണ്. എല്ലാവരും നിയമം കർശനമായി പാലിക്കണം''

ഷാഹുൽ ഹമീദ് ,​ജില്ലാ പൊലീസ് മേധാവി

പേടിപ്പിക്കും കണക്കുകൾ

2023:

അപകടം

3325

മരണം: 276

 2024

അപകടം: 3247

മരണം: 264

ഈ വർഷം ഫെബ്രുവരി വരെ

587 അപകടം

42 മരണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL