
ബ്രഹ്മമംഗലം : ചെമ്പ് പഞ്ചായത്ത് 4,5 വാർഡുകളുടെ സംയുക്ത മഹാത്മാഗാന്ധി കുടുംബസംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ.ഡി.രവി അദ്ധ്യക്ഷത വഹിച്ചു. എം.കെ.ഷിബു മുഖ്യപ്രഭാഷണം നടത്തി. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച കുളങ്ങരയിൽ അജിത് കുമാറിനെയും, കാലടി ശ്രീശങ്കരാചാര്യ കോളേജിൽ നിന്ന് പി.എച്ച്.ഡി നേടിയ ശ്രീരേഖ ജയദാസിനെയും യോഗത്തിൽ ആദരിച്ചു. കെ.ജെ.സണ്ണി, പി.കെ.ദിനേശൻ, എസ്.ജയപ്രകാശ്, കെ.കെ.കൃഷ്ണകുമാർ, അഡ്വ.പി.വി.സുരേന്ദ്രൻ, ടി.പി.അരവിന്ദാക്ഷൻ, എം.വിതോമസ്, റെജിമേച്ചേരി, രമണി മോഹൻദാസ്, രാഗിണി ഗോപി, ലയചന്ദ്രൻ, കെവേണു, സി.യു.എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |