
വടകര: രാജ്യത്ത് പട്ടികവിഭാഗ സംവരണം അട്ടിമറിക്കാൻ നടക്കുന്ന നീക്കൾക്കെതിരെ ജാഗ്രത വേണമെന്ന് കെ.പി.എം.എസ് സംസ്ഥാന ട്രഷറർ അഡ്വ.എ. സനീഷ് കുമാർ പറഞ്ഞു. വടകര ശാഖാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ശാഖാ പ്രസിഡന്റ് പി.കെ.ബിനോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ, വി.സി.ജയൻ, ജമീലഷാജു, സി.എകേശവൻ, കെ.കെ.സന്തോഷ്, അനിമോൾഷിബു, പി.കെ.കരുണാകരൻ, എസ്.കെ.ജയമ്മ, പി.കെമോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ.കരുണാകരൻ (പ്രസിഡന്റ്), എസ്.കെ.ജയമ്മ (സെക്രട്ടറി), പി.കെമോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |