SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

മോർച്ചറി നിർമ്മാണം പൂർത്തിയായി

mor

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമ്മാണം പൂർത്തിയായി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. പുതിയ പോസ്റ്റ്‌മോർട്ടം മുറിയിൽ ഒരു ആധുനിക പോസ്റ്റ്‌മോർട്ടം ടേബിളും ഒരു മാനുവൽ ടേബിളും ഉണ്ട്. മോർച്ചറിയിൽ എട്ടു മൃതദേഹങ്ങൾ സൂക്ഷിക്കാം. ഇൻക്വസ്റ്റ് മുറി, ആംബുലൻസ് ഷെഡ്, പോലീസ് ഉദ്യോഗസ്ഥർക്കായുള്ള മുറി, മലിനജലം സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് ഒഴുക്കിവിടുന്നതിനുള്ള സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL