
വൈക്കം: അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.എസ്.പി.എ വനിതാഫോറം വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം നടത്തി. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വനിത ഫോറം പ്രസിഡന്റ് പി.എൽ. സരസ്വതിയമ്മ അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ഡി.ബി കോളേജ് പ്രൊഫ. ഡോ.വി.കല മുഖ്യപ്രഭാഷണം നടത്തി. നിർമ്മല ദാസ്, സെക്രട്ടേറിയറ്റ് അംഗം ഗിരിജ ജോജി, ഭാരവാഹികളായ ലീല അക്കരപ്പാടം, സുജാത രമണൻ, കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ. പ്രദീപ്കുമാർ, സെക്രട്ടറി ടി.ആർ. രമേശൻ, ഇ.എൻ. ഹർഷകുമാർ, പി.വി. ഷാജി, എൻ. ശ്രീരാമചന്ദ്രൻ, കെ.കെ. രാജു, ജഗദീഷ് അക്ഷര എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |