ചങ്ങനാശേരി: സീനിയർ ചേമ്പർ ചങ്ങനാശേരിയുടെ നേതൃത്വത്തിൽ നിരോധിത ലഹരി ഉപയോഗത്തിനെതിരെ ദീപം തെളിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ദീപം തെളിക്കൽ നാഷണൽ വൈസ് പ്രസിഡന്റ് ബോബൻ ടി.തെക്കേൽ ഉദ്ഘാടനം ചെയ്തു. നാഷണൽ കോഓർഡനേറ്റർ ബിജു നെടിയകലാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് ജെയിംസ്‌കുട്ടി ഞാലിയിൽ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ചേമ്പർ ചങ്ങനാശേരി മെട്രോ ലീജൺ പ്രസിഡന്റ് ജോമോൻ ജോസഫ് സ്രാമ്പിക്കൽ, ഡോ.മനോജ് അയ്യപ്പൻ, മനോജ് വാടപ്പറമ്പിൽ, ജോണി കൊല്ലമന, ബിന്ദു പ്രസാദ്, മാത്യു പുന്നശ്ശേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |