
ഇളംപള്ളി : വാഴൂർ 17ാം മൈൽ ചെങ്ങളം പി.ഡബ്ല്യു.ഡി റോഡിൽ നെയ്യാട്ടുശേരി കവലയിൽ കുരിശു പള്ളിയ്ക്ക് സമീപം സ്വകാര്യ വ്യക്തി റോഡ് കെയ്യേറിതായി പരാതി. കവലയിൽ നിന്ന് ഇളമ്പളളിയിലേയ്ക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്താണ് കെയ്യേറ്റം. വീതി കുറവുള്ള ഇവിടെ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരുവശവും കോൺക്രീറ്റ് ചെയ്തത് തകർത്ത് അവിടെ കല്ല് കെത്തി മണ്ണ് നിരത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. കൈയേറ്റം ഒഴിപ്പിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |