
കട്ടപ്പന :വേനൽമഴ പെയ്തതോടെ ഹൈറേഞ്ചിൽ ലില്ലിപൂക്കൾ വിരിഞ്ഞു. ആറും ഏഴും ഇതളുകളുള്ള ചുവപ്പും ഓറഞ്ചും കലർന്ന ഈ പുഷ്പങ്ങൾക്ക് ഏപ്രിൽ ലില്ലിയെന്നും ഈസ്റ്റർ ലില്ലിയെന്നും പേരുണ്ട്. ദക്ഷിണ അമേരിക്കയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് സ്വദേശം. ബാർബഡോസ് ലില്ലി, കൊക്കോവ ലില്ലി എന്നിങ്ങനെയും ഇവയ്ക്ക് പേരുകളുണ്ട്. ഉള്ളിയുടേതുപോലുള്ള കാണ്ഡത്തിൽ നിന്ന് മുളച്ച് വരുന്ന കുഴലാകൃതിയിലുള്ള തണ്ടുകളിലാണ് പൂവ് വിരിയുന്നത്. ഓരോ തണ്ടിലും രണ്ട് പൂക്കൾ വീതമുണ്ടാകും. വീടുകളിൽ അലങ്കാര ചെടിയായും നട്ടുവളർത്തുന്നുണ്ട്. വർഷം മുഴുവൻ പൂവിടുമെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കൂടുതലായി പുഷ്പിക്കുന്നത്. അതിനാലാണ് ഇവയ്ക്ക് ഏപ്രിൽ ലില്ലിയെന്നും ഈസ്റ്റർ ലില്ലിയെന്നും പേര് ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |