SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

അപകട താഴ്‌വരയായി വാഗമൺ റോഡ്

waga

കോട്ടയം : തേയിലത്തോട്ടങ്ങൾക്കും,​ ചെറിയ അരുവികൾക്കും,​ മൊട്ടക്കുന്നുകൾക്കുമിടയിലൂടെ കോടമഞ്ഞിന്റെ തണുപ്പേറ്റുള്ള യാത്ര. സഞ്ചാരികളുടെ മനംകവരാൻ ഇതിൽപ്പരമെന്ത് വേണം. പക്ഷേ, വാഗമൺ മലയിടുക്കിലേക്കുള്ള ആ യാത്രയിൽ കരുതലില്ലെങ്കിൽ വലിയ വിലയാകും നൽകേണ്ടിവരിക. കുത്തിറക്കവും വളവുകളും നിറഞ്ഞ പാതയിൽ അപകടങ്ങൾ പതിവാകുകയാണ്. റോഡ് പരിചയമില്ലാത്തവരാണ് പലപ്പോഴും അപകടങ്ങൾക്ക് ഇരയാകുന്നത്.

ഇടുങ്ങിയ റോഡും അപകടവളവുകളും

ആധുനികനിലവാരത്തിൽ നിർമ്മിച്ച റോഡിന് വീതി നന്നേ കുറവാണ്. അപകടകരമായ വളവുകളും ഏറെയാണ്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർക്ക് ഇത് വെല്ലുവിളിയാണ്. ഭൂരിഭാഗം വളവുകളിലും എതിരെ വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത സാഹചര്യവുമുണ്ട്. അശാസ്ത്രീയമായ ഓട നിർമ്മാണവും വാഹനാപകടങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. റോഡിന് വീതി കുറവായതിനാൽ വാഹനത്തിന് സൈഡ് കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.

മറിഞ്ഞു നടുറോഡിൽ
വേലത്തുശ്ശേരിയിൽ കഴിഞ്ഞദിവസമുണ്ടായ അപകടം ഏറ്റവും ഒടുവിലത്തേതാണ്. കുമരകം സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് യുവതിക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വളവിൽ വാഹനത്തിന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.

സഞ്ചാരികളുടെ ഒഴുക്ക്...
നൂറുകണക്കിന് വിനോദസഞ്ചാരികളാണ് വാഗമണ്ണിലേക്ക് യാത്ര ചെയ്യുന്നത്. മദ്ധ്യവേനൽ അവധിക്കാലത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് വാഗമണ്ണിലേക്ക് ദിനംപ്രതി എത്തുന്നത്. അപകടകരമായ വളവുകൾ നിവർത്തണമെന്ന ആവശ്യം ശക്തമാണ്.

ഈരാറ്റുപേട്ട വാഗമൺ റോഡിൽ അപകടമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം. (പ്രദേശവാസികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL