SignIn
Kerala Kaumudi Online
Friday, 23 October 2026 7.53 AM IST

വർഷകൃഷി വിത ഉദ്ഘാടനം

anakha
വടയാർ പൊന്നുരുക്കും പാറ നെല്ലുൽപാദക പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വർഷ കൃഷിയുടെ വിത ഉദ്ഘാടനം മുതിർന്ന കർഷകന് വിത്ത് കൈമാറി തലയോലപ്പറമ്പ് കൃഷി ഭവൻ ഒഫീസർ ആർ. അനഘ നിർവ്വഹിക്കുന്നു.

തലയോലപ്പറമ്പ്: വടയാർ പൊന്നുരുക്കുംപാറ നെല്ലുത്പാദക പാടശേഖര സമിതിയുടെ നേതൃത്വത്തിൽ രണ്ടാം കൃഷിയുടെ വിത ഉദ്ഘാടനം നടത്തി. പാടശേഖരസമിതി പ്രസിഡന്റ് സ്‌കറിയ ആന്റണിയുടെ അദ്ധ്യക്ഷതയിൽ തലയോലപ്പറമ്പ് കൃഷിഭവൻ ഒഫീസർ ആർ.അനഘ മുതിർന്ന കർഷകൻ രമണന് വിത്ത് കൈമാറി വിത ഉദ്ഘാടനം നിർവഹിച്ചു. പാടശേഖരസമിതി സെക്രട്ടറി പി.സി.പ്രസാദ്, കമ​റ്റിയംഗങ്ങളായ സനൽ പാറയിൽ,​ സനൽ മുറിയാ​റ്റ്, രാജു, മേഴ്സി മാത്യു, ഉഷ കൃഷ്ണകുമാർ, അഗ്രിക്കൾച്ചറൽ അസിസ്​റ്റന്റുമാരായ സബിതാ, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, V
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL