SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

ഗ്രീൻ ലീഫ് റേറ്റിംഗ് സിസ്റ്റം : ജില്ലയിലും തുടക്കമായി 

green

കോട്ടയം : ശുചിത്വമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന ഗ്രീൻ ലീഫ് റേറ്റിംഗ് സിസ്റ്റത്തിന്റെ പ്രാരംഭപ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിതാശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, പ്രീപ്രൈമറി മുതൽ കോളജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥപാനങ്ങൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, ബസ് സ്റ്റാൻഡുകൾ, ടൗണുകൾ എന്നിവിടങ്ങളിൽ റേറ്റിംഗ് നടപ്പിലാക്കും. ഓരോ ഘടകത്തിലും കുറഞ്ഞത് 60 ശതമാനം മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ റേറ്റിംഗ് ലഭിക്കൂ. 60 ശതമാനം മാർക്കിന് ഒരു ലീഫ്, 80 ശതമാനത്തിന് രണ്ട് ലീഫ്, 100 ശതമാനം സ്‌കോറിന് അഞ്ച് ലീഫ് എന്നിങ്ങനെയാണ് റേറ്റിംഗ്.

പരിഗണിക്കുന്ന ഘടകങ്ങൾ
മലിനജലസംസ്‌കരണം
കക്കൂസ് മാലിന്യ സംസ്‌കരണം
ഖരമാലിന്യ സംസ്‌കരണം
ടോയ്‌ലെറ്റുകൾ,​ ഗ്രീൻ പ്രോട്ടോക്കോൾ

രണ്ടാംഘട്ടത്തിൽ

ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ, ഓഡിറ്റോറിയങ്ങൾ, ഫ്ലാറ്റുകൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾ, സംരംഭങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL