SignIn
Kerala Kaumudi Online
Thursday, 22 October 2026 2.32 PM IST

മണിമണ്ഡപം സമർപ്പിച്ചു

manimandapam

ചിറക്കടവ് : മഹാവിഷ്ണുക്ഷേത്രത്തിൽ മണിമണ്ഡപം ശ്രീകുമാരി രാജേന്ദ്രസിംഗ് സമർപ്പിച്ചു. മേൽശാന്തി എച്ച്.ബി.ഈശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പൂജ നടത്തി. പൂജാസമയങ്ങളിൽ ഓരോ മണിക്കൂർ ഇടവിട്ട് മണിമണ്ഡപത്തിൽ നിന്ന് മണിനാദം മുഴങ്ങും.രാവിലത്തെ പ്രസന്നപൂജയ്ക്കും വൈകുന്നേരങ്ങളിലെ ദീപാരാധന സമയത്തും മണിമുഴക്കും. ദേവസ്വം പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ.രാജരത്നം മുഖ്യപ്രഭാഷണം നടത്തി. എം.കെ.രാജേന്ദ്രസിംഗ്, ദേവസ്വം ഭാരവാഹികളായ സുമേഷ് ശങ്കർ പുഴയനാൽ, പി.പി.രാജൻ, എസ്.രാജശേഖരൻ നായർ, പി.എൻ.ദിനേശ്കുമാർ, എ.എസ്.മുരളീധരൻപിള്ള, എ.ബി.സുരേഷ്‌കുമാർ ആക്കാട്ട്, സുരേഷ് കുമാർ വട്ടക്കാവുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL