SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

എരുമേലിയിൽ ആര് പേട്ട കെട്ടും

ele

കോട്ടയം: അയ്യപ്പനും വാവരും കൈകോർത്ത് നിൽക്കുന്ന എരുമേലിയിൽ വനിതകളുടെ പോരുകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. കൈവിട്ട ഡിവിഷൻ തിരിച്ചു പിടിക്കാൻ കോൺഗ്രസും നിലനിറുത്താൻ എൽ.ഡി.എഫും സാന്നിദ്ധ്യമാകാൻ എൻ.ഡി.എയും കളത്തിലുണ്ട്. തുടർച്ചയായി എൽ.ഡി.എഫിനേയും അതിന് ശേഷം യു.ഡി.എഫിനെയും തുണച്ചിട്ടുണ്ട് എരുമേലി. സി.പി.ഐ സ്വതന്ത്രയായി ഡോ. ഷിജി അനിലും, യു.ഡി.എഫിൽ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആശാ ജോയിയും, എൻ.ഡി.എയിൽ ബി.ജെ.പി മണിമല പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.അശ്വതി ദേവിയുമാണ് സ്ഥാനാർത്ഥികൾ. പഞ്ചായത്ത് മേഖലാതല പ്രവർത്തക കൺവെൻഷനുകൾ പൂർത്തിയാക്കിയ സ്ഥാനാർത്ഥികൾ പ്രചരണ പര്യടനവും തുടങ്ങി. യു.ഡി.എഫിനും എൽ.ഡി.എഫിനും വിജയം നൽകിയിട്ടുള്ള ഡിവിഷനാണ്. പട്ടയം, വന്യമൃഗശല്യം, റബർ വിലയിടിവ് തുടങ്ങിയ പ്രശ്നങ്ങൾ പരക്കെ ചർച്ച ചെയ്യപ്പെടുന്നു. ഇത്തവണ ഡിവിഷൻ പുനർനിർണയത്തിൽ എരുമേലി, മണിമല പഞ്ചായത്തുകളും കോരുത്തോട് ബ്ളോക്ക് ഡിവിഷനും ഉൾപ്പെടുന്നതാണ് പുതിയ എരുമേലി. ഡിവിഷൻ പുനക്രമീകരണത്തോടെ യു.ഡി.എഫിന് ആത്മവിശ്വാസവും കൂടി.


ആശ ജോയി (യു.ഡി.എഫ്)
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും അദ്ധ്യാപികയുമായ ആശ ആദ്യമായാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്നത്. ബ്ലോക്ക് ചേനപ്പാടി ഡിവിഷൻ അംഗമായിരുന്നു.


ഡോ. ഷിജി അനിൽ (എൽ.ഡി.എഫ്)
വാണിജ്യ വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഷിജി പെരുവന്താനം സെന്റ്.ആന്റണീസ് കോളേജ് കോമേഴ്സ് പ്രഫഷണൽ വിഭാഗം മേധാവിയാണ്.

അശ്വതി ദേവി (എൻ.ഡി.എ)
ബിജെപി കാഞ്ഞിരപ്പള്ളി മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറിയാണ്. തെരഞ്ഞെടുപ്പിൽ കന്നിയങ്കം. പൊന്തൻപുഴ സ്വദേശിനി.

നിർണായകം

വിശ്വാസ വിഷയങ്ങൾ

 ഭരണ വിരുദ്ധ വികാരം

പട്ടയം, വന്യജീവി പ്രശ്നങ്ങൾ

 ജനകീയ പ്രശ്നങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL