SignIn
Kerala Kaumudi Online
Thursday, 22 October 2026 2.32 PM IST

എന്യൂമറേഷൻ ഫോമുകൾ ഡിസംബർ ഒന്ന് വരെ തിരികെ നൽകാം

കോട്ടയം : തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ ഡിസംബർ ഒന്നിന് മുൻപ മുൻപ് തിരികെ നൽകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു.
ബി.എൽ.ഒമാർ വോട്ടർമാർക്ക് വീടുകളിൽ എത്തിച്ചുനൽകിയ ഫോമുകൾ അതത് ബി.എൽ.ഒ. യുടെ പക്കലോ വില്ലേജ് ഓഫീസുകളിലോ ആണ് എത്തിക്കേണ്ടത്. ഇതിനായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുവരെ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കും. പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ സ്‌കാൻ ചെയ്ത് വെബ്‌സൈറ്റിൽ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ആളുകളുടെ പേരുകൾ മാത്രമാണ് കരട് വോട്ടർപട്ടികയിൽ ഉൾപ്പെടുക. അതുകൊണ്ടുതന്നെ ഫോമുകൾ എത്രയും വേഗം തിരികെ നൽകുന്നതിന് ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL