SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

ഇവരുടെ മനസിലും സത്യസന്ധതയുടെ പച്ചപ്പ്

ss
ഹരിത കർമ്മ സേന ശേഖരിച്ച് മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ്ണക്കമ്മൽ ഉടമയ്ക്ക് കൈമാറുന്നു

പെരുവ: പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണക്കമ്മൽ ഉടമയ്ക്ക് തിരിച്ചു നൽകി മനസിലും സത്യസന്ധതയുടെ പച്ചപ്പാണെന്ന് മുളക്കുളം പഞ്ചായത്ത് നാലാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങൾ തെളിയിച്ചു. ഇരുപൂളും കാലായിൽ ഏലിയാമ്മ ഇ.പി, പഴയംപള്ളിൽ മേരി സാജു എന്നിവർക്കാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടുകളിലെ മാലിന്യം ശേഖരിക്കുന്നതിനിടെ അവർമ തൂക്കമറ്റത്തിൽ രാജേന്ദ്രന്റെ വീട്ടിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക് മാലിന്യമടങ്ങിയ ചാക്ക് കെട്ടിൽ നിന്ന് സ്വർണക്കമ്മൽ ലഭിച്ചത്.
വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. ചാക്കിൽ കെട്ടി വച്ചിരുന്ന മാലിന്യങ്ങൾ വേർതിരിച്ചപ്പോഴാണ് കമ്മൽ കിട്ടിയത്. ഉടനെ അയൽവാസികളെ വിവരം അറിയിച്ച് കമ്മൽ കൈമാറുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL