SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിലെത്തി

observer

കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ നടപടിക്രമങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർ ജില്ലയിലെത്തി. മൂന്നുവീതം പൊതു നിരീക്ഷകരും ചെലവ് നിരീക്ഷകരും ഒരു പൊലീസ് നിരീക്ഷകനുമാണ് ചുമതലയിലുള്ളത്. കുമരകത്തെ കെ.ടി.ഡി.സി വാട്ടർസ്‌കേപ്സിലാണ് ക്യാമ്പ് ഓഫീസ്. ചുമതലയുള്ള മണ്ഡലങ്ങളിൽ ഇവർ സന്ദർശനം നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടപടികളും വിലയിരുത്തും. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ (എം.സി.എം.സി) സ്‌ക്രീനിംഗ് സെൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവ് നിരീക്ഷകൻ പരമാവതാർ സിംഗ് ഗിൽ സന്ദർശിച്ചു. കളക്ടറേറ്റ് കോമ്പൗണ്ടിലെ നാഷണൽ സേവിംഗ്സ് സ്‌കീം ഓഫീസ് കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള ഹാളിലാണ് ജില്ലാതല എം.സി.എം.സി സെൽ.

പരാതികൾ അറിയിക്കാം

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ mcc2026kottayam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും 0481 2921088 എന്ന ഫോൺ നമ്പരിലും അറിയിക്കാമെന്ന് കളക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL