
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയും, സൈമൺ കോട്ടൂർ യു.എസ്.എയും സൺഷൈൻ ഹോം എന്ന പേരിൽ വിഭാവനം ചെയ്തിരിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി രണ്ടുപേർക്ക് വീടുകൾ നിർമ്മിച്ച് നൽകി. അകലക്കുന്നം വില്ലേജിലെ കരിമ്പാനി ഭാഗത്തുള്ള പതിയ്ക്കൽ തോമസ് ചാക്കോയ്ക്കും, മറ്റക്കര ഭാഗത്തുള്ള കിളിയൻകുന്നേൽ രാജേഷ് കെ.കെയ്ക്കുമാണ് വീടുകൾ ലഭിച്ചത്. താക്കോൽ ദാനം ഫാ.ഡോ. തോമസ് കോട്ടൂർ നിർവഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, ബിജി ജോസ്, ഷിൻസ് പി. ലൂക്കോസ് എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ഇതിനോടകം മൂന്ന് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കൂടുതൽ കുടുംബങ്ങൾക്ക് പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ് കെ.എസ്.എസ്.എസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |