
വൈക്കം : ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയുടെ കുടുംബക്ഷേത്രമായ ഉദയനാപുരം നന്ദാവനം ശ്രീനാഗചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. തന്ത്രി മോനാട്ടുമന ഗോവിനന്ദൻ നമ്പൂതിരിയുടേയും, പരികർമ്മി സുന്ദരൻപോറ്റിയുടേയും മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമം, കലശപൂജ, സർപ്പപ്രതിഷ്ഠ എന്നിവ നടന്നു. തന്ത്രി ഗോവിന്ദൻ നമ്പൂതിരി ബ്രഹ്മകലശം പുറത്തേക്കെഴുന്നള്ളിച്ചു. വിജയലക്ഷ്മിയുടെ അച്ഛൻ മുരളീധരൻ, അമ്മ വിമല, കുടുംബാഗങ്ങളായ ഡോ.ആശ വിനോദ്, രമാ കണ്ടത്തിൽ, ജയൻ ആലപ്പുഴ, വത്സല തൊടുപ്പുഴ, മായദേവി, രാജേന്ദ്രൻ, ശ്രീലത, സന്തോഷ്, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
