SignIn
Kerala Kaumudi Online
Saturday, 13 June 2026 7.08 PM IST

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 28ന്

കോട്ടയം: പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 28ന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികൾക്ക് വാക്‌സിൻ നൽകും. മരുന്നു വിതരണത്തിനായി 1218 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചു വരെ ബൂത്തുകൾ പ്രവർത്തിക്കും. ബസ് സ്റ്റാൻഡുകൾ, റയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ 40 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളുമുണ്ടാകും. ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാൻ ആറു മൊബൈൽ ടീമുകളുമുണ്ടാകും. 28ന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് അടുത്ത മൂന്ന് ദിവസങ്ങളിൽ വീടുകളിലെത്തി നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ അറിയിച്ചു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ അദ്ധ്യക്ഷത വഹിക്കും. വിവിധ വകുപ്പ് മേധാവികളുടെ യോഗം പോളിയോ തുള്ളിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL