കുരുവിക്കൂട് : കർഷകക്കൂട്ടായ്മയിൽ ഏഴുവർഷമായി പ്രവർത്തിക്കുന്ന തളിർ നാട്ടുചന്ത കർഷകസംഗമം നടത്തി. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ജയദീപ് പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. കുരുവിക്കൂട് കവലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്ത് നിർമ്മിക്കുന്ന സമുച്ചയത്തിൽ നാട്ടുചന്തയ്ക്ക് പ്രവർത്തനസൗകര്യമൊരുക്കുമെന്ന് ജയദീപ് പാറയ്ക്കൽ പറഞ്ഞു.
കർഷകപ്രതിഭകളായ കെ.കെ.വാസു കരിമുണ്ടയിൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, പയസ് സേവ്യർ നരിതൂക്കിൽ, മഞ്ജു ടോണി പന്തലാടിക്കൽ, ഏറ്റവും കൂടുതൽ കാർഷികോത്പന്നങ്ങൾ വാങ്ങിയ ചന്ദ്രശേഖരൻ നായർ പൊൻകുന്നം എന്നിവരെ പ്രസിഡന്റ് പൊന്നാടയിച്ച് ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |