SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.03 AM IST

ജില്ലയിൽ കുടുംബാരോഗ്യ സർവേ പുരോഗമിക്കുന്നു

he

കോട്ടയം: പ്രാഥമിക ആരോഗ്യ സേവനങ്ങൾ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായുള്ള കുടുബാരോഗ്യ സർവേ ജില്ലയിൽ പുരോഗമിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ ആരോഗ്യ കേന്ദ്രം സംവിധാനത്തിന്റെ ഭാഗമായാണ് ഡിജിറ്റൽ സർവേ. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ പ്രവർത്തകർ എന്നിവരാണ് സർവേയ്ക്കായി വീടുകളിലെത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ കുടുംബാരോഗ്യ രജിസ്റ്റർ തയ്യാറാക്കാനും, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ജീവിതശൈലി രോഗനിർണയം, തുടർചികിത്സാ പദ്ധതികൾ എന്നിവ ആസൂത്രണം ചെയ്യാനും ഉപയോഗിക്കും. ജില്ലയിൽ വീടുകളുടെ സർവേ 97 % പൂർത്തിയാക്കി. വ്യക്തികളുടെ വിവരശേഖരണമാണ് നടന്നു വരുന്നത്.

''സർവേസംഘങ്ങൾ വീടുകൾ സന്ദർശിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണം. കൈമാറുന്ന വിവരങ്ങൾ സർക്കാർ മാർഗനിർദേശങ്ങൾക്കനുസരിച്ച് സുരക്ഷിതമായിട്ടായിരിക്കും കെകാര്യം ചെയ്യുക.

-ഡോ. എൻ. പ്രിയ, ജില്ലാ മെഡിക്കൽ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL